---
title: "തലക്കാണി ഗവ. യു.പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു"
english_title: "Thalakkani Govt UP School Vijayolsavam 2026 CM Kids Sanskrit Scholarship Winners Felicitated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383218/thalakkani-govt-up-school-vijayolsavam-2026-cm-kids-scholarship-17092026`"
published_at: "2026-09-18T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacaaa648a46_1000297925.jpg"
keywords: ["Kottiyoor", "Thalakkani"]
---

# തലക്കാണി ഗവ. യു.പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **കൊട്ടിയൂർ**: തലക്കാണി ഗവ. യു.പി. സ്കൂളിൽ സി.എം കിഡ്സ്, സംസ്കൃതം സ്കോളർഷിപ്പ് വിജയികളെ അനുമോദിക്കുന്നതിനായി ‘വിജയോത്സവം 2026’ സംഘടിപ്പിച്ചു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു കൊച്ചുപൂവത്തുംമൂട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

**കൊട്ടിയൂർ**: തലക്കാണി ഗവ. യു.പി. സ്കൂളിൽ സി.എം കിഡ്സ്, സംസ്കൃതം സ്കോളർഷിപ്പ് വിജയികളെ അനുമോദിക്കുന്നതിനായി ‘വിജയോത്സവം 2026’ സംഘടിപ്പിച്ചു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു കൊച്ചുപൂവത്തുംമൂട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സംസ്കൃതം സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി തോമസ് പൊന്നാടയണിയിച്ച് ആദരിച്ചു. മുഖ്യാധ്യാപിക വിജയലക്ഷ്മി പി.കെ, സ്റ്റാഫ് സെക്രട്ടറി ഷിന്റോ കെ.സി, പി.ടി.എ പ്രസിഡന്റ് ഷിജു എം.ജി, എസ്.എം.സി ചെയർമാൻ ജിം നമ്പുടാകം, സീനിയർ അസിസ്റ്റന്റ് ജോളി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383218/thalakkani-govt-up-school-vijayolsavam-2026-cm-kids-scholarship-17092026`)